KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഹാജിയുടെ ആത്മാവും മുഹമ്മദ് കൃപോയുടെ തീർത്ഥാടന വഴികളും

സെനിറ്റ കാരിക്ക്

പഴയ ജേണലുകളിലെ തിരച്ചിലുകൾക്കിടയിൽ ശ്രദ്ധിക്കത്തക്ക വണ്ണം ഇടയ്ക്കിടെ ആവർത്തിക്കുന്ന ചില നാമങ്ങളുണ്ട്. അപ്പോഴും മുൻപേജുകളിലെ ആകർഷണീയതക്ക് അപ്പുറം അവ ഒഴിവാക്കപ്പെടുന്നത് വളരെ പ്രയാസം ഉളവാക്കുന്ന ഒരു കാര്യമാണ്. മുൻകാല രചയിതാക്കൾ പലരും പ്രാദേശിക സമൂഹത്തിന്റെ വിവരണങ്ങൾ വിശദീകരിക്കുന്നതിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നവരാണ്. ലോകത്തെ പ്രതിസന്ധികളും സാമൂഹിക പ്രശ്നങ്ങളും അവരുടെ രചനകളിൽ നന്നായി അവതരിപ്പിക്കപ്പെട്ടിരുന്നു. പക്ഷെ, അവകളൊന്നും ചരിത്രതാളുകളിൽ വലിയ ചർച്ചകളായിരുന്നില്ല. അവരെ "സാധാരണക്കാർ" എന്ന് നാമദേയം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് ലാലേ കാൻ (lale can) തന്റെ പുതിയ പുസ്തകത്തിൽ നിരീക്ഷിക്കുന്നത്.


ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാല രചയിതാക്കളിൽ പലരും ജനപ്രിയ മാധ്യമങ്ങളിൽ എഴുതിയിരുന്നവരും മത സംവാദങ്ങളിൽ ഇടപെട്ടിരുന്നവരുമാണ്. അങ്ങനെ നോക്കുമ്പോൾ ബോസ്നിയൻ ഹജ്ജ് സംസ്കാരത്തെ കുറിച്ച് പഠിക്കുമ്പോൾ പണ്ഡിതനും ഹജ്ജ് യാത്രനിരൂകനുമായ മുഹമ്മദ് കൃപോയെ കുറിച്ച് പറയാതെ വയ്യ. മതാനുഭവ ചിത്രീകരണങ്ങളും മിഡിൽ ഈസ്റ്റിലെ നഗരങ്ങളിൽ നിന്നുള്ള ത്രസിപ്പിക്കുന്ന രംഗങ്ങളും മതമേധാവികളുമായുള്ള ഏറ്റുമുട്ടലുകളും മറ്റനേകം വ്യത്യസ്തതകൾ ഉൾക്കൊള്ളുന്നതുമായ ബോസ്നിയൻ ചരിത്രത്തിലെ ഏറ്റവും വിപുലമായ ഹജ്ജ് യാത്രാവിവരണങ്ങളിലൊന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് മുഹമ്മദ് കൃപോ. എങ്കിലും പ്രാദേശിക പശ്ചാത്തലത്തിൽ അദ്ദേഹമൊരു അജ്ഞാതനായ വ്യക്തിയായി നിലകൊള്ളുന്നത് .ക്വാറന്റൈനിലും റദ്ദാക്കിയ തീർത്ഥാടനാ കാലത്തും അദ്ദേഹത്തിന്റെ രചനകൾ വീണ്ടുവായന ചെയ്യപ്പെട്ടിരുന്നു. രോഗങ്ങളെയും ദേശീയ അതിർത്തികളെയും സംബന്ധിച്ച പൊതുവായ ഭയങ്ങളും ഉത്കണ്ഠകളും ആ യാത്രാവിവരണം എടുത്തുകാണിച്ചിരുന്നു എന്നതായിരുന്നു അതിന് നിദാനം. അതൊടൊപ്പം, സാഹചര്യങ്ങളെയും ആചാരങ്ങളെയും കർശനമായ അതിരുകൾക്കിപ്പുറം ആശയവിനിമയം നടത്താനുള്ള നിരന്തരമായ മനുഷ്യ ആവശ്യകതയിലേക്കും കൃപോയുടെ രചനകൾ വിരൽ ചൂണ്ടുന്നുണ്ട്.


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രം ജനിക്കുന്ന ബോസ്നിയൻ പ്രിന്റിംങ് രംഗത്ത് കൃപോയുടെ പേര് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് ഏറെ വൈകിയായിരുന്നു. എങ്കിലും, വൈകാതെ തന്നെ ഓട്ടോമൻ ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ Bosna, Sarajevski, Cvjetnik ഉൾപ്പെടെ നിരവധി ദ്വിഭാഷാ ജേണലുകളിൽ കൃപോയുടെ രചനകൾ ശ്രദ്ധേയമായിതുടങ്ങിയിരുന്നു . ഓസ്ട്രോ - ഹംഗേറിയൻ ഭരണകാലത്ത് ( 1878 - 1918 ) കൂടുതൽ ജേണലുകൾ സ്ഥാപിക്കപ്പെട്ടു. അതിലൂടെയാണ് വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രധാരകൾ അവതരിപ്പിക്കപ്പെടുകയും" ULAMA " പോലുള്ള സാമൂഹിക ഗ്രൂപ്പുകൾ രംഗപ്രവേശനം നടത്തുകയും ചെയ്തത് . ജേണലുകൾക്ക് പുറമേ, വിവിധ വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെയും എണ്ണവും വർദ്ധിച്ചിരുന്നു . അറബിക്, ഓട്ടോമൻ -ടർക്കിഷ് ഭാഷകളിൽ നിന്നുള്ള മോണോഗ്രാഫുകളും വിവർത്തനം ചെയ്ത പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങി. ഓട്ടോമൻ സാമ്രാജ്യത്തിനകത്തു നിന്നു തന്നെ തുർക്കി, സിറിയ, ഈജിപ്ത് പോലോത്ത പ്രദേശങ്ങളുമായി വലിയ കത്തിടപാടുകളും നടന്നു. ചുരുക്കത്തിൽ, ബോസ്നിയയിൽ അക്ഷരാഭ്യാസം വളരെ വിപുലമായി. ഈയൊരു സാഹചര്യത്തിലാണ് കൃപോയുടെ കടന്നു വരവ്.


മുഹമ്മദ് കൃപോ ഒരു ഇമാമും മുഅദ്ദിനും ഹാഫിളും ആയിരുന്നു. അദ്ദേഹത്തിന്റെ മൃദുലമായ സ്വരം ആളുകൾ ഇഷ്ടപ്പെട്ടതിനാൽ ബോസ്നിയക്കകത്തും പുറത്തുമായി മൗലിദ് ചടങ്ങുകളിലും മറ്റും അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. 1917 ൽ ജന്മദേശമായ മൊസ്റ്റാറിലെ ഒരു പള്ളിയിലായിരുന്നു കൃപോ സേവനമനുഷ്ടിച്ചിരുന്നത് . രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് മധ്യ യൂറോപ്പിനോടു ചേർന്നുളള സാഗ്രേബിലെ മുസ്ലിങ്ങൾക്ക് ഖുർആൻ പാരായണം പഠിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലി. അതേസമയം, ജേണലിസ്റ്റിക് കൾച്ചർ സംബന്ധമായ വിവിധ സെഷനുകളിൽ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പ്രക്ഷുബ്ദമായ സമയങ്ങളും തന്റെ സാഹസിക വ്യക്തിത്വവും പരിഗണിച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് കുടിയേറാനും ജോലിചെയ്യാനും അദ്ദേഹത്തെ പ്രേരിതനായി. മോസ്റ്റാറിന് ശേഷം Konjic, Travnik, Hrasnica, Visoko എന്നിവിടങ്ങളിലും കൃപോ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രാചീന ഭക്തി കവിതകളുടെ രീതിയിൽ ബോസ്നിയൻ ഓറിയന്റലിസ്റ്റും കവിയുമായ Safvet-beg Basagic പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സന്തോഷത്തിൽ രചിച്ച ”ബാസകിച് മൗലിദ് ” കൃപോ മനഃപ്പാഠമാക്കിയിരുന്നു.


പ്രക്ഷുബ്ധമായ സമയമായിരുന്നിട്ടും കൃപോ ഉത്സാഹത്തോടെ തന്റെ യാത്ര ആരംഭിച്ചു. അതേ വർഷം അദ്ദേഹം ഹ്രാസ്നിക്കയിലെ ഇമാമുമായി സേവനമനുഷ്ടിച്ചു. ”Putnik” ട്രാവൽ ഏജൻസിയുടെ ഓർഗനൈസേഷന് കീഴിൽ യാത്രചെയ്തിരുന്ന ബോസ്നിയൻ ഹാജിമാരുടെ ഗൈഡായിരുന്നു അദ്ദേഹം. കൃപോയും അനുയായികളും ഹജ്ജിനു പോയി മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷമാണ് യൂറോപ്പിൽ അവസാനമായി വസൂരി ഉണ്ടാകുന്നത്. മടങ്ങിയെത്തിയ ഹാജിമാരാണ് ഈയൊരു വ്യാപനത്തിന് കാരണമെന്ന് പലരും ആക്ഷേപിച്ചിരുന്നു. അതിനാൽതന്നെ 1970 കളിലെ യൂഗോസ്ലാവ് തീർത്ഥാടകർക്ക് പലപ്പോഴും ധാരാളം പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. തുടർയാത്രയിൽ ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ള മറ്റൊരു സഹയാത്രികനെ കണ്ടുമുട്ടിയതിൽ കൃപോ അതീവ സന്തുഷ്ടനായിരുന്നു. അവർ രണ്ടുപേരും ഫോട്ടോഗ്രഫി അഭിരുചിയുള്ളവർ ആയതിനാൽ തന്നെ വിശാലമായ പ്രേക്ഷകരിലേക്ക് യാത്രാനുഭവങ്ങളെ അടുപ്പിക്കാനുള്ള തന്റെ അതിയായ ആഗ്രഹം കാരണം യാത്രാവിവരണങ്ങളിൽ വിവിധ ഫോട്ടോകളും കൃപോ കൂട്ടിചേർത്തിട്ടുമുണ്ട്. കൃപോയുടെ ഫോട്ടോശേഖരണം പൂർണമായും ലിംഗഭേദങ്ങളെ കുറിച്ചായിരുന്നു. മുസ്ലിങ്ങൾ തമ്മിലുള്ള വസ്തുനിഷ്ഠതയെക്കുറിച്ചും ജനകീയ യാത്രാ സാഹിത്യത്തിലെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം എടുത്തു കാണിച്ചിരുന്നു. ഹജ്ജിനെ ഒരു വിനോദസഞ്ചാരമായി അദ്ദേഹമൊരിക്കലും നോക്കി കണ്ടിരുന്നില്ല. ഒരു ഹജ്ജിനു പോകുന്നതിനു പകരം സാംസ്കാരികമായി ' വ്യാജ യൂറോപ്പ് ' സന്ദർശിക്കുന്നതിനായി പണം ചിലവഴിക്കുന്നവരെ അദ്ദേഹം വിമർശിച്ചിരുന്നു.


ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ ഉന്നതിയാണല്ലോ ഹജ്ജ്തീർത്ഥാടനം. അതേ സമയം അത് മുസ്ലിം സമൂഹത്തെ ഒരുമിപ്പിക്കുന്ന ഒരു കർമ്മം കൂടിയാണ്. അത്തരം ഐക്യത്തിന്റെ കൃത്യമായ രൂപരേഖകൾ പലപ്പോഴും അവ്യക്തമായിരുന്നു. കൃപോയുടെ കാര്യത്തിൽ അത് പലപ്പോഴും അതിനിവേശ പ്രവർത്തനത്തിനും പരമാധികാരത്തിനുമുള്ള സ്വാർത്ഥ നയങ്ങളോട് ഏറ്റുമുട്ടിയിരുന്നു.


കൃപോ കടന്നു പോയ വഴികളിലെ കോൺസുലേറ്റുകൾ, നയതന്ത്രജ്ഞർ, രാഷ്ട്രീയക്കാർ, മിഡിൽ ഈസ്റ്റിലുടനീളമുള്ള മുസ്ലിം ആധുനികവാദികളുടെ വൃത്തങ്ങളുമായി ബന്ധം പുലർത്തിയിരുന്ന പത്രപ്രവർത്തകർ, ബിസിനസ്സുകാർ, രാജാക്കന്മാർ എന്നിവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു (രാജാവ് അബ്ദുൽ അസീസിന്റെയും മകന്റെയും ഫോട്ടോകൾ തന്റെ യാത്രാവിവരണത്തിൽ അച്ചടിച്ചിട്ടുണ്ട്). എങ്കിലും, കൃപോയും സഹഹാജിമാരും സാധാരണ ആളുകളെ കുറിച്ചും ബോസ്നിയയുമായി ബന്ധമുള്ള "പാർശ്വവത്കൃത" വിഭാഗങ്ങളെ സന്ദർശിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്നു. ഡമസ്കസിലൂടെയും കെയ്റോയിലൂടെയും മക്കയിലേക്കുള്ള യാത്രയിലായിരിക്കെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാൽക്കൻ പ്രദേശം വിട്ടുപോയ (ഓസ്ട്രോ - ഹംഗേറിയൻ ഭരണത്തിന് കീഴിൽ ഇസ്ലാം മതം സ്വീകരിക്കൽ വിലക്കപ്പെട്ട ആളുകൾ താമസിക്കുന്ന പ്രദേശം) മുഹാജിറുകളുമായി കൂടിക്കാഴ്ച നടത്താൻ ഹാജിമാർ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.


ഒരിക്കൽ സഅ് യ് ചെയ്യുന്നതിനിടെ രാജാവിന്റെ പരിവാരങ്ങളും നിരവധി ഈജിപ്ഷ്യരും ഹാജിമാരെ തടയുകയും അവരുടെ ആഡംബര ലിമോസിൻകൾ രണ്ട് സ്ഥലങ്ങൾക്ക് ഇടയിൽ 7 തവണ ഓടിക്കുകയും ചെയ്തു. ബഹളത്തിനിടയിലും എണ്ണയുടെ ദുർഗന്ധം വമിക്കുന്നതിനിടയിലും കാത്തുനിൽക്കാൻ പൊലീസും സൈന്യവും സാധാരണ ഹാജിമാരെ നിർബന്ധിപ്പിച്ചിരുന്നു . ഇസ്ലാമിന്റെ സമ്പൂർണ ' ജനാധിപത്യവും സമത്വവും' ഉൾക്കൊള്ളുന്ന ഹജ്ജ് ആചാരങ്ങൾ വർഗ വ്യത്യാസമില്ലാതെ എല്ലാ മുസ്ലിങ്ങൾക്കും തുല്യ ഉറപ്പ് നൽകണം എന്ന് കൃപോ തന്റെ വിവരണത്തിൽ സൂചിപ്പിക്കുന്നുണ്ട്. നവജാതനായ മകന് വെള്ളം കണ്ടെത്താനായി നിരാശയും വ്യസനവുമായി ഓടിയ ഹാജറ ബീവിയെ കുറിച്ചുള്ള കഥയുമായി സമ്പന്നതയുടെയും എണ്ണയുടെയും സാമ്പത്തിക ചരിത്രം ഒരു പാഠമാണ്.


തന്റെ യാത്രയുടെ വിവിധ വശങ്ങളെക്കുറിച്ച് ആത്മാർത്ഥത പുലർത്തുന്നുണ്ടെങ്കിലും സ്വന്തം മതാനുഭവത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ കൃപോ രചനകൾ അത്ഭുതകരമായി സംവരണം ചെയ്തിരിക്കുന്നത് കാണാം . വിശുദ്ധമായ ആചാരങ്ങളെയും സ്ഥലങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ വായനക്കാരെയും സാധ്യതയുള്ള തീർഥാടകരെയും ഹജ്ജിലേക്ക് നയിക്കാൻ ഒരു കാരണമാവുന്നുമുണ്ട്.


അഹ്ലുബൈത്തിനോടുള്ള അടുത്ത സാമീപ്യം മാത്രമാണ് കൃപോയെ എഴുതാൻ പ്രേരിപ്പിച്ചത്. ഈ രീതിയിൽ ആചാരത്തിലൂടെ ഉയർന്നുവന്ന വികാരം യഥാർത്ഥ ലക്ഷ്യം പൂർത്തീകരിച്ചതിന്റെ സൂചനയും വിശ്വാസത്തിന്റെ അടയാളവുമാണ്. ഈ പ്രക്രിയയിൽ വിവരണത്തിലും ആഖ്യാനത്തിലും ഹാജിയുടെ വ്യക്തിത്വത്തിന് ഹജ്ജിനെക്കാൾ മുൻഗണന ലഭിച്ചിട്ടുണ്ട്.


മക്കയിലെ തീവ്രമായ ശാരീരികവും വൈകാരികവുമായ അനുഭവത്തിനു ശേഷം മടക്കയാത്ര വളരെ വിഷമം പിടിച്ചതായിരുന്നു. Al-Tur ൽ കൃപോയുടെ കപ്പലിന്റെ ക്വാറന്റൈൻ തീവ്രമായ ആശങ്കകൾ വർധിപ്പിച്ച ഒന്നായിരുന്നു. അവരെ സൂയിസിലേക്ക് കപ്പൽ കയറ്റാൻ അനുവദിക്കുമോ? പകർച്ചവ്യാധിയുടെ ലക്ഷണങ്ങൾ ഉള്ളതിനാൽ അവരെ അനന്തമായി തടഞ്ഞു വെക്കുമോ? എന്നിങ്ങനെ പലയാവർത്തി ചോദ്യങ്ങൾ ഉയർന്നു. എന്നാൽ, ഹാജിമാർ നമ്മെക്കാൾ ശ്രേഷ്ഠരാണെന്ന് കരുതിയ " സിറിയൻ ആന്റികൊളോണിയലിസ്റ്റുകൾ" അവരെ വിട്ടയക്കുകയാണ് ഉണ്ടായത്.


നിർഭാഗ്യവശാൽ, ബോസ്നിയൻ സൈന്യത്തിന് അവരെ കൂടുതൽ കുഴപ്പങ്ങളിൽ നിന്ന് രക്ഷിക്കാനായില്ല. തികച്ചും പ്രക്ഷുബ്ദമായ കടൽ യാത്രയ്ക്കും ക്ഷീണിപ്പിക്കുന്ന ട്രെയിൻ യാത്രക്കും ശേഷം ഹാജിമാരെ യൂഗോസ്ലാവ് അതിർത്തിയിൽ തടയുകയും രാജ്യത്തേക്ക് സാധനങ്ങൾ കടത്തി എന്ന് ആരോപിച്ച് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു . ബോസ്നിയൻ രാഷ്ട്രീയക്കാരനും മുസ്ലിം ഓർഗനൈസേഷൻ നേതൃത്വവുമായ മഹ്മൂദ് സ്പാഹോയെ കണ്ടുമുട്ടാൻ ഈ ഒരു സംഭവം കൃപോയെ സഹായിച്ചിരുന്നു . ഹാജിമാരെ അത്യന്തികമായി മോചിപ്പിച്ചെങ്കിലും ബോസ്നിയൻ ഹാജിമാർ അവരുടെ ഏറ്റവും പവിത്രമായ യാത്രയിൽ അനുഭവിച്ച പാർശ്വവൽക്കരണങ്ങളുടെ പട്ടികയിൽ കൂട്ടിച്ചേർക്കപ്പെടേണ്ട മറ്റൊരു അനുഭവത്തിനു കൂടി സാക്ഷിയായി. അതിനാൽ തന്നെ ഹാജിമാരെ കുറിച്ച് എഴുതുന്നത് അക്കാലത്ത് ഒരു പുതിയ 'പ്രയത്ന'മാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ ഒരു പ്രയത്നം തികച്ചും ഉയർന്നുവരുന്ന അച്ചടി സംസ്കാരത്തിൽ തുല്യപങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗവുമായിരുന്നു . ആചാരങ്ങൾ വിശദീകരിക്കാനും സാധ്യതയുള്ള തീർത്ഥാടകരെ അറിയിക്കാനും വഴിയിൽ പതിയിരിക്കുന്ന അപകടങ്ങൾ തുറന്നുകാട്ടാനും വിമർശകരുമായി നേരിട്ടു വാദിക്കാനും കൃപോ രചനയിൽ തയ്യാറാവുന്നുണ്ട് .


മുഹമ്മദ് കൃപോയുടെ ആഖ്യാനപരവും വിവരണാത്മകവുമായ ലോകം Nasir-i Khusraw, Evliya Celebi യുടെയും ശൈലി പോലെയായിരുന്നില്ല. കൃപോയുടെ രചനകൾ ഇന്നത്തെ വായനക്കാരുടെ അഭിരുചികൾക്ക് ഗൃഹാതുരത സമ്മാനിക്കുന്നതാണ് .എന്നല്ല , ഈ യാത്രാവിവരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ നിരന്തരമായ അത്ഭുതപ്പെടുത്തലുകളുടെ സാക്ഷ്യപത്രമാണ്.


തീർഥാടനത്തിന് പോകാൻ കഴിയാത്ത നിരവധി (ഒരുപക്ഷേ ഭൂരിപക്ഷവും) മുസ്ലീങ്ങൾക്ക് ഹജ്ജിനെ ഒരു പങ്കിട്ട അനുഭവമാക്കി മാറ്റാനുള്ള ആഗ്രഹം കൃപോയുടെ എഴുത്തിന് പ്രേരണ നൽകുന്നുണ്ട്. മുൻകാല രിഹ് ലയിൽ നിന്ന് വ്യത്യസ്തമായി തന്റെ മതപരമായ അനുഭവത്തെക്കാൾ കൂടുതൽ മധ്യമനിലപാട് സ്വീകരിച്ചുകൊണ്ട് അമുസ്ലീങ്ങൾക്കും ഉൾക്കൊള്ളാവുന്ന രീതിയിലാണ് കൃപോ എഴുതിയത് എന്നു കാണാം. ഇത് യുദ്ധാനന്തര ഘട്ടത്തിലെ ഒരു യാത്രാ സംസ്കാരത്തിന്റെയും അനിവാര്യമായി കടന്നുപോയ ഒരു കാലത്തിന്റെയും സാക്ഷ്യമായി അവശേഷിക്കുന്നു. പക്ഷേ, അപ്രതീക്ഷിതമായ നിരവധി മാർഗ്ഗങ്ങളിലൂടെ ഇസ്ലാമിക കർമ്മങ്ങൾ കൃപോ തന്റെ രചനയിൽ പ്രതിഫലിപ്പിക്കുന്നുമുണ്ട്.


Source Text: The Maydan/The Importance of Being a Hajji: Muhamed Krpo and the Wonders of Pilgrimage


വിവ:സാബിത് സുലൈമാൻ

Religion
History

Related Posts

Loading